അമ്മയെ മർദിച്ചത് സഹിച്ചില്ല; വളർത്തച്ഛനെ യുവാവ് കുത്തിക്കൊന്നു
text_fieldsമുംബൈ: അമ്മയെ മർദിച്ചതിനെത്തുടർന്ന് വളർത്തച്ഛനെ യുവാവ് കുത്തിക്കൊന്നു. ട്രോംബെയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ (ബാർക്) ഹൗസ് കീപ്പിങ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ശ്രീനിവാസ ഗൗഡ എന്ന 54കാരനാണ് കൊല്ലപ്പെട്ടത്. വളർത്തുമകനായ സുനിൽ (42) ആണ് ഇയാളെ കൊലപ്പെടുത്തിയത്. സുനിലും രണ്ടാനച്ഛനൊപ്പം ബാർകിൽ ഒരേ ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്തുവരികയായിരുന്നു.
ശ്രീനിവാസ ഗൗഡ ഭാര്യയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇത് സുനിലിനെ രോഷാകുലനാക്കിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ സുനിൽ ഉറങ്ങുമ്പോൾ ശ്രീനിവാസ് ഭാര്യ സുമിത്ര(54)യുമായി വഴക്കിട്ടു. സുനിൽ ഉണർന്ന് രണ്ടാനച്ഛനെ മർദിച്ചു. തുടർന്ന് അടുക്കളയിൽ നിന്ന് കത്തി എടുത്ത് വയറിലും നെഞ്ചിലും കുത്തുകയായിരുന്നു.
ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് ഓടിയ ശ്രീനിവാസ് പാസേജ് ഏരിയയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സുനിൽ ശ്രീനിവാസിന്റെ മുകളിൽ കയറി തുടർച്ചയായി കുത്തി. പിന്നീട് അയൽക്കാരും സുമിത്രയും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.