നിരോധിച്ച ചുമയുടെ മരുന്ന് ലഹരിക്കായി വിൽക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
text_fieldsമുംബൈ: വിലക്കേർപ്പെടുത്തിയ ചുമയുടെ മരുന്ന് ദുരുപയോഗം ചെയ്യാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. കോഡിൻ അടങ്ങിയ 8,640 മരുന്ന് കുപ്പികളാണ് മയക്കുമരുന്ന് വിരുദ്ധ ഏജൻസി കണ്ടെടുത്തത്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
2016ൽ ആരോഗ്യ മന്ത്രാലയം നിരോധിച്ച 350 മരുന്നുകളിൽ കോഡിൻ അടങ്ങിയ മരുന്നുകളും ഉൾപ്പെട്ടിരുന്നു. 864 കിലോ കഫ് സിറപ്പ് കുപ്പികൾ അടങ്ങിയ 60 പെട്ടികളാണ് ആഗ്ര-മുംബൈ ഹൈവേയിൽ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തത്. മുംബൈയിലെയും താനെയിലെയും ചില ഭാഗങ്ങളിൽ ലഹരിക്കും മറ്റു ആവശ്യങ്ങൾക്കും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതി. പ്രതികൾ സഞ്ചരിച്ച പിക്കപ്പും ഇരുചക്ര വാഹനവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
കോഡിൻ ചുമ സിറപ്പുകളുടെ ഉയർന്ന തോതിലുള്ള ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതിനാൽ അമേരിക്കയിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ മരുന്നിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികളിൽ കോഡിൻ ഉപയോഗിക്കുന്നത് യൂറോപ്പിൽ നിരോധിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.