കൊലപാതക ശ്രമം; അഭിഭാഷകനടക്കം നാലുപേർ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: വിരൂപാക്ഷപുരയിൽ ബേക്കറിയിലുണ്ടായ സംഘർഷത്തിൽ നിയമവിരുദ്ധമായി ആയുധങ്ങൾ ഉപയോഗിക്കൽ, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി അഭിഭാഷകനടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അഭിഭാഷകനായ കെ.എൻ. ജഗദീഷ്, മകൻ ആര്യ ജഗദീഷ്, ഗൺമാൻ അഭിഷേക് തിവാരി, ഡ്രൈവർ ശുഭം കുമാർ എന്നിവരെയാണ് കൊടിഗെനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രദേശവാസിയായ തേജസ്വി എന്നയാൾ നൽകിയ പരാതിയിലാണ് കുറ്റാരോപിതരെ പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തേജസ്വി എന്ന യുവാവ് ബേക്കറിയിൽ ചായ കുടിക്കുന്നതിനിടെ നാലംഗ സംഘം സംഘർഷമുണ്ടാക്കുകയും മർദിക്കുകയും ചെയ്യുകയായിരുന്നെന്ന് യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെ അഭിഭാഷകനായ ജഗദീഷ്, തേജസ്വിക്കുനേരെ വെടിവെക്കാൻ ഗൺമാനായ അഭിഷേകിനോട് ആവശ്യപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്ന വാഹനങ്ങൾക്കും സംഘം കോടുപാടുകൾ വരുത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.