കുടുംബ ഓഹരി നൽകിയില്ല; അമ്മാവനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsഇരവിപുരം: കുടുംബ ഓഹരി നൽകാത്തതിലുള്ള വിരോധം മൂലം അമ്മാവനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ പോയ ആൾ അറസ്റ്റിലായി.
ഇരവിപുരം വടക്കേവിള മലയാളം നഗർ-ഏഴ് തൊടിയിൽ പടിഞ്ഞാറ്റതിൽ ഇല്യാസിനെ (52) കത്രിക കൊണ്ട് വലതുതുടയിൽ കുത്തി ഗുരുതരമായി പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ പന്ത്രണ്ടുമുറി വയലിൽ പുത്തൻവീട്ടിൽ എ. നിയാസിനെ (38) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇല്യാസിെൻറ സഹോദരിയുടെ മകനായ നിയാസിന് കുടുംബ വസ്തുവിെൻറ ഓഹരി നൽകാത്തതിലുള്ള വിരോധത്താൽ 15ന് വൈകീട്ടാണ് ആക്രമണം നടത്തിയത്.
തടസ്സം പിടിക്കാനെത്തിയ ഇല്യാസിെൻറ മകൻ ഷാഫിയുടെ ഇടത് ഷോൾറിെൻറ താഴെ കുത്തി പരിക്കേൽപിച്ചു. കൊല്ലം ബീച്ച് റോഡിൽനിന്ന് ഇരവിപുരം ഇൻസ്പെക്ടർ വി.വി. അനിൽകുമാർ സബ് ഇൻസ്പെക്ടർമാരായ അരുൺഷാ, അനുരൂപ, സുനിൽ, സി.പി.ഒമാരായ ദീപു, മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.