പ്രണയമുണ്ടെന്ന് സംശയം, യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
text_fieldsനെയ്യാറ്റിൻകര: മലപ്പുറം ജില്ലയിൽ ഇടപറ്റ വില്ലേജിൽ മേലാറൂർ ദേശത്തു ഏപ്പിക്കാടു കരുവാമ്പലം വീട്ടിൽ നാരായണൻ മകൾ സൗമ്യ (20) യെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് നെയ്യാറ്റിൻകര അഡീഷനൽ ജില്ല കോടതി ജഡ്ജി എ.എം.ബഷീർ വിധിച്ചു. ഒന്നാം പ്രതി കാരോട് വില്ലേജിൽ പൊറ്റയിൽ കട പരുത്തിവിള വീട്ടിൽ അനിൽ എന്ന് വിളിക്കുന്ന അനിൽ കുമാർ (40)നെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2012 ഫെബ്രുവരി ഏഴിന് വൈകിട്ടാ കേസിനാസ്പദമായ കൃത്യം നടന്നത്. മലപ്പുറത്തുകാരിയായ സൗമ്യയെ അനിൽകുമാർ വിവാഹം കഴിച്ചുകൊണ്ട് വന്ന് നെയ്യാറ്റിൻകര കാരോട് വില്ലേജിലെ പ്ലാമൂട്ടു കട പരുത്തിവിള വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു. ഇവർക്കു കുട്ടികളില്ല. മലപ്പുറത്തുള്ള ഒരാളുമായി പ്രണയമുണ്ടെന്ന് ആരോപിച്ചു അനിൽ സൗമ്യയെ മർദ്ദിക്കുക പതിവായിരുന്നെന്ന് പറയപ്പെടുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ കോടതിയിൽ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.