ബാറിനുസമീപത്തെ കൊലപാതകം; പ്രതികളെ റിമാൻഡ് ചെയ്തു
text_fieldsമൂവാറ്റുപുഴ: കച്ചേരിത്താഴത്തെ ബാറിനുസമീപം യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ പ്രതികളെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി 11ഓടെ നഗരത്തിലെ ജനതാ ബാറിനു സമീപം ഉണ്ടായ അടിപിടിയിൽ പുല്ലുവഴി കാൽപടിക്കൽ (പാണ്ടം കോട്ടിൽ) ശബരീബാൽ (40) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പിടിയിലായ ഏനാനല്ലൂർ തൃപ്പൂരത്ത് വാടകക്ക് താമസിക്കുന്ന ദീപുമോൻ (31), രണ്ടാർ തോട്ടഞ്ചേരിയിൽ വാടകക്ക് താമസിക്കുന്ന ടോജി തോമസ് (22), രണ്ടാർ തോട്ടഞ്ചേരി മുന്തിരിങ്ങാട്ട് അഷിൻ ഷിബി (19) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
രാത്രി ബാറിൽ എത്തിയ ശബരിബാലും പ്രതികളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ ചൊവ്വാഴ്ച ഉച്ചക്ക് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വൻ സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്. ശബരീബാലിനെ മർദിച്ചതും കാറിൽ രക്ഷപ്പെട്ടതും പ്രതികൾ വിവരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.