വീണ്ടും ആൾക്കൂട്ട കൊലപാതകം; ബീഫ് കടത്തിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ബീഫ് കടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം 32കാരനെ തല്ലിക്കൊന്നു. മുംബൈയിലെ കുർല സ്വദേശിയായ അഫാൻ അൻസാരിയാണ് കൊല്ലപ്പെട്ടത്.
അഫാൻ അൻസാരിയും സഹായി നാസിക് ശൈഖും കാറിൽ മാംസവുമായി വരികയായിരുന്നു. തുടർന്ന് ഇവർ മാംസം കടത്തിയെന്നാരോപിച്ച് പശുസംരക്ഷകരെന്ന് അവകാശപ്പെടുന്ന ഒരുസംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഫാൻ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.
സംഭവത്തിൽ 10 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശമുണ്ടായിരുന്നത് ബീഫ് ആണോ അല്ലയോ എന്ന് ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ അറിയാൻ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ചിലാണ് മഹാരാഷ്ട്രയിൽ ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിനായി കമ്മീഷൻ രൂപീകരിക്കാനുള്ള നിർദേശത്തിന് ഇക്കഴിഞ്ഞ മാർച്ചിൽ സർക്കാർ അംഗീകാരം നൽകിയിരുന്നു.
കന്നുകാലി കശാപ്പ് നിരോധന നിയമത്തിന്റെ സാധുത ബോംബെ ഹൈകോടതി ശരിവെച്ച് എട്ടു വർഷത്തിനു ശേഷമായിരുന്നു ഇത്. അതനുസരിച്ച് കന്നുകാലികളെ കയറ്റുമതി ചെയ്യാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും പരിശോധന നടത്താനും അധികൃതർക്ക് സാധിക്കും. കശാപ്പിനായി കാലികളെ കടത്തുന്നത് തടയുന്നതിനുള്ള നിരോധനവും കോടതി ശരിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.