Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stop Rape
cancel
Homechevron_rightNewschevron_rightCrimechevron_rightയു.പിയിൽ 10ാം ക്ലാസ്​...

യു.പിയിൽ 10ാം ക്ലാസ്​ വിദ്യാർഥിനികളെ ബലാത്സംഗം ചെയ്​ത സ്​കൂൾ മാനേജർ അറസ്റ്റിൽ

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ മുസഫർനഗറിലെ സ്​കൂളിൽ 10ാം ക്ലാസ്​ വിദ്യാർഥികളായ 17 പെൺകുട്ടികളെ ബലാത്സംഗം ചെയ്​ത കേസിൽ മാനേജർ അറസ്റ്റിൽ. ബലാത്സംഗത്തിന്​ വിധയേമായ രണ്ടുപെൺകുട്ടികളെ പൊലീസ്​ കോടതിയിൽ ഹാജരാക്കുകയും ചെയ്​തു. ഇതിൽ ഒരു പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി.

സി.ബി.എസ്​.ഇ പ്രാക്​ടിക്കൽ പരീക്ഷയുടെ പേരിൽ 17 പെൺകുട്ടികളോട്​ സ്​കൂളിൽ തങ്ങാൻ ആവശ്യപ്പെട്ടതിന്​ ശേഷമായിരുന്നു അതിക്രമം. പെൺകുട്ടികൾക്ക്​ ഭക്ഷണത്തിൽ മയക്കുഗുളിക നൽകിയശേഷമാണ്​ മാനേജർ ബലാത്സംഗത്തിന്​ വിധേയമാക്കിയത്​. തൊട്ടടുത്ത ദിവസം പെൺകുട്ടികൾ വീട്ടിൽ തിരിച്ചെത്തി​. സംഭവം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊലപ്പെടുത്തുമെന്ന്​ പെൺകുട്ടി​കളെ ഭീഷണിപ്പെടുത്തുകയും ചെയ്​തിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളി​ലെയാണ്​ പെൺകുട്ടികൾ എല്ലാവരും.

വീട്ടിലെത്തിയ ശേഷം രണ്ടു പെൺകുട്ടികൾ മാതാപിതാക്കളോട്​ സംഭവം വിവരിക്കുകയായിരുന്നു. പൊലീസിൽ ആദ്യം പരാതി നൽകിയപ്പോൾ കേസെടുക്കാൻ തയാറായില്ലെന്ന്​ മാതാപിതാക്കൾ ആരോപിച്ചു. പിന്നീട്​, എം.എൽ.എയെ സമീപിക്കുകയായിരുന്നു അവർ.

സ്​കൂൾ മാനേജറായ യോഗേഷ്​ കുമാറിനെ അറസ്റ്റ്​ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. ഇയാളെ ജയിലിൽ അയച്ചു. സംഭവത്തിൽ പൊലീസിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPOCSORape
News Summary - Muzaffarnagar school molestation case Manager of institute arrested
Next Story