Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൂനൂരിൽ അപകടത്തിൽപെട്ട...

പൂനൂരിൽ അപകടത്തിൽപെട്ട കാറിൽനിന്ന് ലഹരിവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
Narcotics seized from car
cancel
camera_alt

പൂ​നൂ​രി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ കാ​ർ ത​ക​ർ​ന്ന നി​ല​യി​ൽ, ഇൻസെറ്റിൽ അ​ജ്മ​ൽ റോ​ഷ​ൻ

പൂ​നൂ​ർ: അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റി​ൽ​നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​നൂ​ർ പാ​ല​ത്തി​ന​ടു​ത്ത് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.45ഓ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. താ​മ​ര​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച കാ​റാ​ണ് എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു കാ​റി​ലി​ടി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കെ.​എ​ൽ 12 എ​ൽ 5006 ന​മ്പ​ർ ഫോ​ക്സ് വാ​ഗ​ൺ കാ​റി​ൽ​നി​ന്ന് ര​ണ്ടു ഗ്രാം ​മെ​ത്താ​ഫെ​റ്റ​മി​ൻ, 12 ഗ്രാം ​ക​ഞ്ചാ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്.

കാ​റി​ന​ക​ത്ത് പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു​ക്ക​ൾ. കാ​റി​ലു​ണ്ടാ​യി​രു​ന്ന ന​രി​ക്കു​നി പാ​റ​ന്നൂ​ർ സ്വ​ദേ​ശി താ​ഴെ പു​തി​യോ​ട്ടി​ൽ അ​ജ്മ​ൽ റോ​ഷ​നെ (23) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ സ്ഥി​ര​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​ണെ​ന്നും ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി വി​ൽ​പ​ന​ക്കാ​ര​നാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ബാ​ലു​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ മ​ഹേ​ഷ് ക​ണ്ട​മ്പേ​ത്തി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥ​ല​ത്തെ​ത്തി​യ എ​സ്.​ഐ​മാ​രാ​യ വേ​ണു​ഗോ​പാ​ൽ, മു​ഹ​മ്മ​ദ് പു​തു​ശ്ശേ​രി, എ.​എ​സ്.​ഐ​മാ​രാ​യ അ​ബ്ദു​ൽ ക​രീം, രാ​ജേ​ഷ് കാ​യ​ണ്ണ, ഡ്രൈ​വ​ർ ബൈ​ജു എ​ന്നി​വ​രാ​ണ് ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. പേ​രാ​മ്പ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NarcoticsarrestCar accidet
News Summary - Narcotics seized from car involved in accident in Punoor; One person was arrested
Next Story