നാലു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശി തിരൂർ റെയിൽ സ്റ്റേഷനിൽ പിടിയിൽ
text_fieldsതിരൂർ: നാലു കിലോ കഞ്ചാവുമായി കണ്ണൂർ സ്വദേശിയെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് ചെന്നൈ മെയിലിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശിനെ (20) ആർ.പി.എഫ് എക്സൈസ് ഇന്റലിജൻസ് പിടികൂടിയത്.
ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും തിരൂർ റേഞ്ചും ആർ.പി.എഫും സംയുക്തമായി തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. മലപ്പുറം എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
എക്സൈസ് സി.ഐ ജിജുജോസ്, ആർ.പി.എഫ് എസ്.ഐ സുനിൽകുമാർ, ഒ.പി. ബാബു, സജി അഗസ്റ്റിൻ, എക്സൈസ് ഇന്റലിജൻസ് പ്രിവന്റിവ് ഓഫിസർമാരായ ലതീഷ്, സുനിൽകുമാർ, കണ്ണൻ, അബിൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.