Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അയല്‍വാസിക്ക്‌​ 81 വർഷം തടവ്​

text_fields
bookmark_border
rape, crime
cancel
Listen to this Article

തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിക്ക്‌ വിവിധ വകുപ്പുകളിലായി 81 വര്‍ഷം തടവും രണ്ടേകാല്‍ ലക്ഷം രൂപ പിഴയും. 2020ൽ കഞ്ഞിക്കുഴി പൊലീസ്​ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പൈനാവ്‌ സ്‌പെഷല്‍ കോടതിയുടേതാണ്‌ ഉത്തരവ്​.

എട്ടു വയസ്സ്​ മുതല്‍ കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചു വരുന്നതായും ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നും പരിശോധനയില്‍ കണ്ടെത്തി. ശിക്ഷ ഒരുമിച്ചായതിനാൽ 30 വര്‍ഷം തടവുശിക്ഷ അനുഭവിച്ചാൽ മതിയാകും.

ജില്ല ലീഗല്‍ സര്‍വിസ്‌ അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക്‌ നല്‍കണമെന്നും ഉത്തരവിലുണ്ട്​. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്​.എസ്​. സനീഷ്‌ ഹാജരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - Neighbor jailed for 81 years for raping girl and making her pregnant
Next Story