Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകിളിമാനൂരില്‍ അയൽവാസി...

കിളിമാനൂരില്‍ അയൽവാസി ദമ്പതിമാരെ ചുറ്റിക കൊണ്ട് തലക്കടിച്ച് തീകൊളുത്തി; ഭർത്താവ് മരിച്ചു

text_fields
bookmark_border
കിളിമാനൂരില്‍ അയൽവാസി ദമ്പതിമാരെ ചുറ്റിക കൊണ്ട് തലക്കടിച്ച് തീകൊളുത്തി; ഭർത്താവ് മരിച്ചു
cancel

തിരുവനന്തപുരം: കിളിമാനൂരില്‍ അയൽവാസി വീട്ടില്‍ കയറി വയോധികദമ്പതിമാരെ തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു.

പള്ളിക്കല്‍ മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പാണ് (70) മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ കുമാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമം നടത്തിയ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരെയും പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ ദമ്പതിമാരെ ചുറ്റിക കൊണ്ട് തലക്കടിക്കുകയും പിന്നീട് ഇരുവരെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയെന്നുമാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രഭാകരക്കുറുപ്പിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് നേരത്തെ ഗള്‍ഫില്‍ കൊണ്ടുപോയിരുന്നു.

എന്നാല്‍ ഗള്‍ഫില്‍വെച്ച് മകന്‍ ജീവനൊടുക്കി. ഈ സംഭവത്തെത്തുടര്‍ന്ന് ഇരുകുടുംബങ്ങള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kilimanoor killing
News Summary - neighbor set fire an elderly couple inn Kilimanoor
Next Story