അയൽവാസികളുടെ തർക്കം; വയോധികയുടെ ശരീരമാസകലം കത്തികൊണ്ട് മുറിവേൽപിച്ചു
text_fieldsവൈക്കം: അയൽവാസികൾ തമ്മിലുണ്ടായ കലഹത്തെ തുടർന്ന് മധ്യവയസ്കൻ വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കറിക്കത്തി കൊണ്ട് വരഞ്ഞ് ശരീരമാസകലം മുറിപ്പെടുത്തി. വൈക്കം നഗരസഭ എട്ടാംവാർഡിൽ മഠത്തിൽപറമ്പിൽ ഗിരിജ (62)യെയാണ് കിഴക്കേമഠത്തിൽ അപ്പു (52) ആക്രമിച്ചത്. കഴിഞ്ഞദിവസമാണ്സംഭവം. തലക്കും കഴുത്തിനും മുഖത്തും കൈത്തണ്ടയിലുമടക്കം നിരവധി മുറിവുകളേറ്റ ഗിരിജയെ വാർഡ് കൗൺസിലർ എബ്രഹാം പഴയകടവന്റെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുറിവുകളിൽ ചിലതിൽ തുന്നലിടാനായെങ്കിലും കൈത്തണ്ടയിലെ മുറിവിൽ ഞരമ്പിന് തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം ഗിരിജക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈക്കം പൊലീസ് അപ്പുവിനെ ആറാട്ടുകുളങ്ങര ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.