ഭാര്യയുമായുള്ള സൗഹൃദം വിരോധത്തിനിടയാക്കി; നെട്ടൂരിൽ യുവാവിനെ ഹോട്ടൽമുറിയിൽ നിന്ന് വിളിച്ചിറക്കി അടിച്ചു കൊന്നു
text_fieldsകൊച്ചി: നെട്ടൂരിൽ യുവാവിനെ ഹോട്ടൽമുറിയിൽ നിന്ന് വിളിച്ചിറക്കി അടിച്ചുകൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ അർധരാത്രിയിലായിരുന്നു കൊലപാതകം.
പാലക്കാട് പിരായിരി സ്വദേശി അജയ് കുമാറാണ് കൊല്ലപ്പെട്ടത്. പ്രതി സുരേഷിനെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് സുരേഷിന്റെ ഭാര്യ. ഇവരും അജയ് കുമാറും തമ്മിൽ സൗഹൃദത്തിലായിരുന്നെന്ന് പറയപ്പെടുന്നു. പാലക്കാട് നിന്ന് നെട്ടൂരിലെത്തിയ അജയ് കുമാർ ഇവിടെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഈ വിവരമറിഞ്ഞ സുരേഷ് ഭാര്യയെ കൊണ്ട് അജയകുമാറിനെ വിളിപ്പിച്ചു. ഇതിന് ശേഷം ഇയാൾ താമസിക്കുന്ന ഹോട്ടലിലേക്ക് പോയി. ഇവിടെവെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സുരേഷ് ജാക്കി ലിവർ ഉപയോഗിച്ച് അജയകുമാറിനെ മർദിച്ചു. തലക്കടിയേറ്റ അജയകുമാർ ഇറങ്ങി ഓടിയെങ്കിലും ഹോട്ടലിന് പുറത്ത് കുഴഞ്ഞുവീണു. പിന്നാലെയെത്തിയ സുരേഷ് ഇയാളെ വീണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അജയ് കുമാറിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.