നവജാത ശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച നിലയിൽ; നാട്ടുകാർ രക്ഷപ്പെടുത്തി
text_fieldsചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ആശുപത്രിക്കു സമീപമുള്ള ഓവുചാലിൽ നവജാത ശിശുവിനെ കണ്ടെത്തി. നാട്ടുകാർ കൃത്യസമയത്ത് ഇടപെട്ടതിനാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു. കുഞ്ഞിന്റെ കരച്ചിൽ കേട്ടയുടൻ ആളുകൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ചെളിയിലും മണ്ണിലും പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ ഓടയിൽ നിന്ന് തുണിയിൽ പൊതിഞ്ഞാണ് പെൺകുഞ്ഞിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
രാവിലെ പ്രഭാത നടത്തത്തിന് എത്തിയവരാണ് അഴുക്കു ചാലിനു സമീപം കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. അന്വേഷിച്ചുചെന്നപ്പോൾ കുഞ്ഞിനെ കണ്ടു. കുഞ്ഞിനെ പ്രവേശിപ്പിച്ച അതേ ആശുപത്രിയിലേക്ക് പുലർച്ചെ 4.30 ന് തനിക്ക് ബ്ലീഡിങ് ആണെന്നും കുഞ്ഞ് മരിച്ചുപോയി എന്നും പറഞ്ഞ് ഒരു സ്ത്രീ എത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടുമണിക്കൂർ കഴിഞ്ഞപ്പോൾ കുഞ്ഞും ആശുപത്രിയിലെത്തി.
കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലുള്ള സ്ത്രീയാണ് കുഞ്ഞിന്റെ അമ്മയെന്നും അവർ കുഞ്ഞിനെ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെ സ്വന്തം അമ്മയെ തന്നെ തിരിച്ചേൽപിക്കാൻ സാധ്യതയില്ല. കുഞ്ഞിനെ എവിടെ ഏൽപിക്കണമെന്നത് സംബന്ധിച്ച് അധികൃതർ പിന്നീട് തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.