നിധിനയുടെ കൊലപാതകം: ആ അമ്മെക്കെ ഹൃദയത്തോട് ചേർത്തുപിടിച്ച് ഡോ. സ്യൂ ആൻ
text_fieldsഗാന്ധിനഗർ: പാലാ സെൻറ് തോമസ് കോളജിൽ സഹപാഠിയുടെ കൊലക്കത്തിക്കിരയായ നിധിനയുടെ മൃതദേഹം സംസ്കരിക്കുന്ന ചടങ്ങിൽ മാതാവിെൻറ കൈ ചേർത്തുപിടിച്ച് മണിക്കൂറുകളോളം നിന്ന യുവഡോക്ടർ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കോട്ടയം മെഡിക്കൽ കോളജിലെ മെഡിസിൻ അസോസിയേറ്റ് പ്രഫസർ സ്യൂ ആൻ സക്കറിയയാണ് ഉച്ചക്ക് 12.30 മുതൽ ചടങ്ങ് അവസാനിക്കുന്ന 2.30വരെ ബിന്ദുവിെൻറ കൈ ചേർത്തുപിടിച്ച് നിന്നത്. ബിന്ദുവിെന ചികിത്സിക്കുന്ന ഡോക്ടറാണ് സ്യൂ ആൻ സക്കറിയ.
''10 വർഷമായി ബിന്ദുവിെൻറ കുടുംബത്തെ അറിയാം. അതിനാൽ പലപ്പോഴും ആശുപത്രിയിൽ വരാതെതന്നെ രോഗവിവരം ഫോണിലൂടെ പറയുകയും മരുന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. നിധിന കൊല്ലപ്പെട്ട ദിവസം രാവിലെ ബിന്ദു തന്നെ വിളിച്ചു. മെഡിക്കൽ കോളജിന് സമീപത്തെ സ്വകാര്യ കൗൺസലിങ് സെൻററിൽ നിധിന ഫീൽഡ് സ്റ്റാഫായി ജോലിയിൽ പ്രവേശിക്കാൻ പോകുകയാണെന്ന് പറഞ്ഞു. മെഡിക്കൽ കോളജിൽ വരുമ്പോൾ കാണാമെന്നും പറഞ്ഞു. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞപ്പോഴാണ് കൊലപാതകവാർത്ത അറിഞ്ഞത്. അത് നിധിനയാണെന്ന് അറിഞ്ഞപ്പോഴുണ്ടായ മനോവിഷമം താങ്ങാവുന്നതിലപ്പുറമായിരുന്നു'' -ഡോ. സ്യൂ ആൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.