നമ്പർ പ്ലേറ്റ് ഇല്ല; 10 ലക്ഷം രൂപയുടെ ബൈക്ക് പിടിച്ചെടുത്തു
text_fieldsകാക്കനാട്: നമ്പർ പ്ലേറ്റ് ഇല്ലാതെ നഗരത്തിൽ ചുറ്റിയടിക്കുന്ന ഫ്രീക്കൻമാർക്ക് മുട്ടൻ പണിയുമായി വീണ്ടും മോട്ടോർ വാഹന വകുപ്പ്. അതിസുരക്ഷ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റി ചീറിപ്പാഞ്ഞ യുവാവിെൻറ 10 ലക്ഷം രൂപ വിലയുള്ള ബൈക്ക് അധികൃതർ പിടിച്ചെടുത്തു. നിയമങ്ങൾ തെറ്റിച്ച് ചീറിപ്പായുന്ന ന്യൂജൻ ബൈക്കുകൾക്കെതിരെയുള്ള പരിശോധനയിലാണ് ഈ വാഹനം പിടികൂടിയത്. കട്ടപ്പന സ്വദേശിയായ ഉടമയും സുഹൃത്തും അമിതവേഗത്തിലായിരുെന്നന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർനടപടികൾക്ക് കേസ് കോടതിക്ക് വിട്ടിരിക്കുകയാണ്. ബൈക്ക് തൃക്കാക്കര സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 2019 ഏപ്രിലിന് ശേഷം നിർമിച്ച വാഹനങ്ങൾക്ക് അഴിച്ചുമാറ്റാൻ കഴിയാത്ത വണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയിരുന്നു.
സ്ക്രൂവിന് പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ നമ്പർ പ്ലേറ്റ് പൊട്ടിച്ചാൽ മാത്രമേ അഴിക്കാൻ കഴിയൂ. എന്നാൽ, ഇവ പൊട്ടിച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെയോ സാധാരണ പ്ലേറ്റുകൾ ഉപയോഗിച്ചുമാണ് മിക്ക സൂപ്പർ ബൈക്കുകളും നിരത്തിൽ ഇറക്കുന്നത്. ഇത്തരം വാഹനങ്ങൾക്കെതിരെ നേരേത്തതന്നെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. എം.വി.ഐ ബിയോയ് പീറ്റർ, എ.എം.വി.ഐമാരായ എൻ.എസ്. ബിനു, ടി.എസ്. സജിത്ത്, സി.എൻ. ഗുമുദേഷ് എന്നിവരായിരുന്നു പരിശോധനക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.