കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി നാടുകടത്തി
text_fieldsബിനീഷ്
കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പചുമത്തി നാടുകടത്തി. സചിവോത്തമപുരം പാറശ്ശേരി വീട്ടിൽ ഔട്ട് ബിനീഷ് എന്ന ബിനീഷിനെയാണ് (35) കാപ്പ നിയമപ്രകാരം നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കുറിച്ചി, എണ്ണക്കാച്ചിറ, ചേലാറ, സ്വാമികവല എന്നിവിടങ്ങളിൽ വധശ്രമം, സംഘംചേർന്ന് ആക്രമിക്കുക, ഭീഷണിപ്പെടുത്തുക, സ്ത്രീകൾക്ക് മാനഹാനിയുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.