പള്ളി ഭണ്ഡാര കവർച്ചശ്രമത്തിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
text_fieldsപയ്യന്നൂര്‍: പള്ളി ഭണ്ഡാരം കുത്തിപ്പൊളിച്ച് കവർച്ചക്ക് ശ്രമിക്കുന്നതിനിടെ പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്. കാസര്‍കോട് ബാളാല്‍ അത്തിക്കടവിലെ സി. ഹരീഷ്കുമാറാണ് (50) പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ച 12.45ഓടെയാണ് സംഭവം.
പയ്യന്നൂർ ഗാന്ധി പാര്ക്കിന് സമീപത്തെ ജുമാമസ്ജിദ് വളപ്പില്‍ അതിക്രമിച്ചുകയറി ഭണ്ഡാരം കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഭണ്ഡാരം കുത്തിപ്പൊളിക്കുന്നതിന്റെ ശബ്ദം പള്ളിയുടെ സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന വിദ്യാര്‍ഥികളാണ് കേട്ടത്. വിദ്യാര്‍ഥികള്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെയും സെക്രട്ടറി പയ്യന്നൂർ പൊലീസിനെയും അറിയിച്ചു. പൊലീസ് എത്തി മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ജുമാമസ്ജിദ് സെക്രട്ടറി മുഹമ്മദ് ആഷിഖ് നല്കിയ പരാതിയില്‍ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായ ഹരീഷ് കുമാർ. കാപ്പ കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ മാസം 11നാണ് ഇയാള്‍ ജയിലില്‍നിന്ന് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.