വിവാഹത്തിന് സമ്മതിച്ചില്ല; പിതാവിനെ മകളും കാമുകനും കൊന്ന് മരത്തിൽ കെട്ടിത്തൂക്കി
text_fieldsലഖ്നേ: വിവാഹത്തിന് സമ്മതം നൽകാത്തതിന് യുവതി പിതാവിനെ കാമുകന്‍റെ സഹായത്തോടെ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. മകൾ പ്രീതിയെയും ധർമേന്ദ്ര യാദവിനെയും പൊലീസ് ബാദുനിൽ നിന്ന് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി ഒളിവിലാണ്.
46കാരനായ ഹർപാൽ സിങ്ങാണ് മരിച്ചത്. കർഷകനായ ഹർപാൽ മകളെ വിവാഹതിന് സമ്മതിച്ചില്ലെന്ന് മാത്രമല്ല സ്വന്തമായുണ്ടായിരുന്ന ഭൂമി നൽകാനും വിസമ്മതിച്ചു. ഇതോടെയാണ് പിതാവിനെ കൊല്ലാൻ മകളും കാമുകനും തീരുമാനിച്ചത്. ഹർപാലിനെ മദ്യം നൽകി മയക്കിയ ശേഷം ബോധം പോകുന്നത് വരെ പ്രീതിയും കാമുകനും ഇരുമ്പ് വടി ഉപയോഗിച്ച് മർദിച്ചു.
ബറേലിയിലെ സംഭൽ ഗ്രാമത്തിൽ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു ഹർപാലിന്‍റെ മൃതദേഹം. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണെന്ന് മനസിലായത്.
ഹർപാലിന്‍റെ ശരീരത്തിൽ കണ്ട മർദനത്തിന്‍റെ പാടുകൾ ശ്രദ്ധയിൽ പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങിയത്. ജൂലൈ 19ന് കൃഷിയിടത്തിൽ പോയ ഹർപാൽ പിന്നീട് മടങ്ങിയെത്തിയില്ലെന്ന് ഭാര്യ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പിറ്റേ ദിവസമാണ് ഹർപാലിനെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഹർപാലിന്‍റെ മകളും കാമുകനും മറ്റൊരാളും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. പിതാവ് മരിച്ച ദിവസം മകൾ കാമുകന്‍റെ ഫോണിലേക്ക് നിരന്തരം വിളിച്ചത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. കൊലപാതകം ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.