സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsപത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സ്കൂളിൽ ജോലി വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാറിനെ (36) ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. കുളനട ഉള്ളന്നൂർ പൊട്ടൻമല സോണി നിവാസിൽ സോണിയുടെ പരാതിയിൽ 2020 ഡിസംബർ 19നെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യ മോഹന് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
പിന്നീട് ദേവസ്വം ബോർഡിന്‍റെ വ്യാജ ലെറ്റർപാഡിൽ ഇന്‍റർവ്യൂവിനുള്ള കത്ത് തയാറാക്കി നൽകുകയും ചെയ്തു. ഇലവുംതിട്ട പൊലീസ് ഇൻസ്‌പെക്ടർ ബി. അയൂബ്ഖാൻ, എസ്.ഐ മാനുവൽ എന്നിവർ ചേർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.