വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദിച്ചു; പരാതി നൽകാതെ മാതാവ്
text_fieldsനെയ്യാറ്റിൻകര: വൃദ്ധ മാതാവിനെ മകൻ ക്രൂരമായി മർദിച്ചവശയാക്കി. മാമ്പഴക്കര സ്വദേശി ശ്രീജിത്ത് എന്ന രാജേഷാണ് മാതാവ് ശാന്തയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ശാന്ത മകനെതിരെ പരാതി നൽകാൻ തയാറായില്ല. മാതാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ അയൽവാസി പുറത്തുവിട്ടതോടെയാണ് നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.
മകനെ അറസ്റ്റ് ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസും പിന്മാറി. വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസം. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് രാജേഷ്.
ഇയാൾ മദ്യപിച്ച് മാതാവിനെ മർദിക്കുന്നത് പതിവാണെന്ന് പരിസരവാസികൾ പറയുന്നു. നാട്ടുകാർ പലതവണ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയിരുന്നു. മകനെതിരെ പരാതി നൽകാനും മൊഴി നൽകാനും മാതാവ് തയാറാകാത്തതാണ് പൊലീസിന് കൂടുതൽ നടപടിയിൽനിന്ന് തടയുന്നത്. മാതാവിനെ മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചാലും വീടുവിട്ട് പോകാൻ തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.