പ്രഭാത സവാരിക്കിടെ വയോധികയുടെ മാല പൊട്ടിച്ചയാൾ പിടിയിൽ
text_fieldsചെർപ്പുളശ്ശേരി: പ്രഭാത സവാരിക്കിടെ വയോധികയെ ആക്രമിച്ച് രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അനങ്ങനടി പനമണ്ണ തെക്കേതിൽ ശ്രീജേഷിനെയാണ് (38) ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ എട്ടിന് രാവിലെ ആറിന് ചേറമ്പറ്റ കാവ് റോഡിൽ ചുങ്കോണത്താലിനു സമീപമാണ് പുലിയാനം കുന്ന് താന്നിക്കൽ വീട്ടിൽ ശാന്തകുമാരി അമ്മ (74) ആക്രമിക്കപ്പെട്ടത്. പിന്നിലൂടെയെത്തി ആക്രമിച്ചാണ് മാല പൊട്ടിച്ചത്. കവർന്ന മാല ഒറ്റപ്പാലത്തെ ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു.
ഇൻസ്പെക്ടർ ടി. ശശികുമാർ, എസ്.ഐമാരായ ബി. പ്രമോദ്, ബിനു മോഹൻ, സി.പി. ഒ മാരായ രാജീവ്, അനിൽ, ഷാജഹാൻ, സുബ്രഹ്മണ്യൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.