Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപറക്കുംതളിക ബൈജുവിനെ...

പറക്കുംതളിക ബൈജുവിനെ വെട്ടിയ കേസിൽ ഒരാൾ പിടിയിൽ

text_fields
bookmark_border
പറക്കുംതളിക ബൈജുവിനെ വെട്ടിയ കേസിൽ ഒരാൾ പിടിയിൽ
cancel
camera_altTC NMM Caption Stephen ??????????? ????????.

നേമം: കുപ്രസിദ്ധ ഗുണ്ട പറക്കുംതളിക ബൈജുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസി​ലെ ഒന്നാംപ്രതി വിളപ്പിൽശാല പൊലീസ് പിടിയിലായി. പെരുംകുളം പൊന്നെടുത്തകുഴി മലങ്കര പള്ളിക്ക് സമീപം ബഥേൽ മന്ദിരത്തിൽ സത്യൻ എന്നു വിളിക്കുന്ന സ്റ്റീഫൻ (48) ആണ് പിടിയിലായത്.

സെപ്റ്റംബർ 7-ന് രാത്രി 9 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ബൈജുവിനെ സ്റ്റീഫൻ ഉൾപ്പെട്ട നാലംഗസംഘം വീടിനുള്ളിൽ വച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒരു വർഷത്തിനു മുമ്പ് സ്റ്റീഫന്‍റെ സംഘത്തിൽപ്പെട്ട ലിജോ എന്ന യുവാവിനെ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ പൂവച്ചൽ ഭാഗത്തുനിന്നാണ് പിടികൂടിയത്. വിളപ്പിൽശാല സി.ഐ അനീഷ് കരീം, എ.എസ്.ഐ ബൈജു എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - one arrested in nemam
Next Story