സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിൽ
text_fieldsഎടപ്പാൾ: എൻ.ഡി.പി.എസ് സ്പെഷൽ ഡ്രൈവിൽ വലിയ അളവിലുള്ള സിന്തറ്റിക് മയക്കുമരുന്നുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശി മുഹമ്മദ് മർസൂഖാണ് (22) പൊന്നാനി എക്സൈസ് റേഞ്ച് സംഘം എടപ്പാൾ ജങ്ഷനിൽ നടത്തിയ പരിശോധനയിൽ 4.612 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. കഴിഞ്ഞയാഴ്ച ഗോവയിൽ പോയത് മുതൽ ഇയാൾ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് കാൽ ലക്ഷത്തിലധികം രൂപ വില വരുന്നതായി കണക്കാക്കുന്നു.
സിന്തറ്റിക് മയക്കുമരുന്നു കടത്തിൽ പ്രധാനിയാണ് മുഹമ്മദ് മർസൂഖെന്നും ഇയാളുടെ കീഴിൽ ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം മേഖലയിൽ എം.ഡി.എം.എ വിതരണം ചെയ്യുന്ന ചെറുസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. പത്തു വർഷത്തിലധികം തടവ് ലഭിക്കുന്ന കുറ്റകൃത്യമാണിത്. പൊന്നാനി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ. ജിനീഷ്, പ്രിവന്റീവ് ഓഫിസർ എ. ഗണേശൻ, പ്രിവന്റീവ് ഓഫിസർ എൽ. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ജെ.ഒ. ജെറിൻ, കെ. അനൂപ്, എ.എസ്. ശരത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.