മുക്കുപണ്ടം വെച്ച് തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsകാക്കനാട്: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കാക്കനാട് അത്താണി ശ്മശാനം റോഡിൽ വലിയപറമ്പിൽ വീട്ടിൽ സുനീറാണ് (32) അറസ്റ്റിലായത്. ചെമ്പുമുക്കിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് നാലുലക്ഷം രൂപയായിരുന്നു സുനീർ അടക്കമുള്ള സംഘം തട്ടിയത്.
പടമുഗൾ പാലച്ചുവട് സ്വദേശികളായ പനക്കംതോടം എൻ.എ. ആഷിഖ്, വെള്ളിപ്പറമ്പിൽ വീട്ടിൽ സൽമാൻ ഉബൈസ് എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നത്.
സ്വർണാഭരണങ്ങൾ എന്ന വ്യാജേന സ്വർണം പൂശിയ ആഭരണങ്ങൾ പണയം വെക്കുകയും ഇതിനായി വ്യാജ തിരിച്ചറിയൽ കാർഡുകളും തെറ്റായ മൊബൈൽ നമ്പറുകൾ നൽകുന്നതായിരുന്നു ഇവരുടെ രീതി. നേരത്തേ അറസ്റ്റിലായ പ്രതികൾക്ക് ആവശ്യമായ ആഭരണങ്ങൾ നൽകിയിരുന്നത് സുനീർ ആയിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ തൃക്കാക്കര സി.ഐ ആർ. ഷാബുവിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ബി. അനീഷ്, എൻ.ഐ. റഫീഖ്, എ.എസ്.ഐമാരായ ശിവകുമാർ, സുധീഷ് സീനിയർ സി.പി.ഒ ജാബിർ എന്നിവർ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.