Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎസ്.ഐയെ കാറിടിപ്പിച്ച്...

എസ്.ഐയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
alan
cancel
camera_alt

1. അ​ല​ൻ, 2. അജീഷ്

പാലക്കാട്: തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്.ഐയെ വാഹനമിടിപ്പിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഇന്നലെ പിടിയിലായ മുഖ്യപ്രതി അലന്റെ സുഹൃത്തും ഒറ്റപ്പാലം സ്വദേശിയുമായ അജീഷാണ് തൃശ്ശൂരിൽ നിന്നും പിടിയിലായത്. ഞാ​ങ്ങാ​ട്ടി​രി സ്വ​ദേ​ശി അ​ല​നെ​ പ​ട്ടാ​മ്പി​യി​ൽ​നി​ന്ന് തൃ​ത്താ​ല പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ തൃ​ത്താ​ല എ​സ്.​ഐ ശ​ശി​കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ മം​ഗ​ലം ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സം​ശ​യ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ര്‍ നി​ര്‍ത്തി​യി​ട്ട​ത് പൊ​ലീ​സ് കാ​ണു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വാ​ക്ക​ളോ​ട് വി​വ​ര​മ​ന്വേ​ഷി​ച്ച​തോ​ടെ പെ​ട്ടെ​ന്ന് കാ​ർ പി​ന്നി​ലേ​ക്ക് എ​ടു​ത്തു. ഈ ​സ​മ​യം ശ​ശി​കു​മാ​റും മ​റ്റൊ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കാ​ർ ത​ട​ഞ്ഞു. എ​ന്നാ​ൽ, എ​സ്.​ഐ​യെ ഇ​ടി​ച്ചു​വീ​ഴ്ത്തി കാ​റു​മാ​യി പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വാഹനം ഇടിപ്പിച്ചതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. കാറിലിരുന്ന് മദ്യപിക്കുകയായിരുന്നെന്ന് പ്രതികളുടെ മൊഴിയുണ്ട്. പിടിക്കപ്പെടാതിരിക്കാനാണ് കാറുമായായി വെട്ടിച്ചു കടന്നത്. പൊലീസ് അവിടേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskeralapolice
News Summary - One more person arrested in the incident of running down the SI
Next Story