കടകശ്ശേരി കൊലപാതകത്തിന് ഒരുവർഷം; അന്വേഷണം എങ്ങുമെത്തിയില്ല
text_fieldsകുറ്റിപ്പുറം: തവനൂർ കടകശ്ശേരി സ്വദേശി തട്ടോട്ടിൽ ഇയ്യാത്തുമ്മയുടെ (70) കൊലപാതകം നടന്ന് ഒരുവർഷം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാനായില്ല. ജൂൺ 20ന് വൈകീട്ട് ആറോടെ ബന്ധുക്കൾ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് വയോധിക മരിച്ചതായി കണ്ടത്.
കിടപ്പുമുറിയിൽ രക്തവാർന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹത്തുണ്ടായിരുന്ന 25 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ മൊഴി നൽകിയിരുന്നു. പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും വീട്ടിൽനിന്ന് ഇവ കണ്ടെത്താനായിരുന്നില്ല.
പിൻവശത്തെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. സംഭവസ്ഥലത്ത് ക്യാമ്പ് ഓഫിസ് തുറന്നാണ് അന്വേഷണം നടത്തിയിരുന്നത്. സംഭവം ദിവസം പ്രദേശത്ത് കണ്ടെന്ന് പറയുന്ന യുവാക്കളെ പിന്തുടർന്നാണ് അന്വേഷണം പുരോഗമിച്ചിരുന്നത്. ഇവരെ കണ്ടെന്ന് പറയുന്ന അയൽവാസിയിൽനിന്ന് ചോദിച്ചറിഞ്ഞ് യുവാക്കളിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചില്ല.
സി.സി.ടി.വി പരിശോധിച്ചെങ്കിലും യുവാക്കളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കൊലപാതകം നടന്ന വീട്ടിൽനിന്ന് പ്രധാന പാതയിലേക്ക് എത്താൻ നിരവധി ഇടറോഡുകളുണ്ട്. പലയിടത്തും സി.സി.ടി.വിയില്ലാത്തത് പൊലീസിന് വെല്ലുവിളിയായി. ബന്ധുക്കളെ ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. മരണം കാരണം ഹൃദയഘാതമാണെങ്കിലും ബലപ്രയോഗങ്ങൾ നടന്നതിന്‍റെ ലക്ഷണങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.