ഓൺലൈൻ ജോലി വാഗ്ദാനം; 33 ലക്ഷം തട്ടിയയാൾ പിടിയിൽ
text_fieldsകൽപറ്റ: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന വയനാട് സ്വദേശിയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം തിരൂർ വാക്കാട് കുട്ടിയായിന്റെ പുരക്കൽ കെ.പി. ഫഹദിനെയാണ് (28) വയനാട് സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്തത്. ടെലഗ്രാമിൽ പാർട്ട്ടൈം ജോലിയുടെ പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോഴാണ് പരാതിക്കാരൻ തട്ടിപ്പിൽ അകപ്പെടുന്നത്.
പരാതിക്കാരനെ കൊണ്ട് www.yumdishes.stores എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യിപ്പിച്ചു. തുടർന്ന്, വിവിധ ഭക്ഷണ സാധനങ്ങൾക്ക് റേറ്റിങ് റിവ്യൂ നൽകുന്നതിന് വലിയ തുകകൾ വാഗ്ദാനം ചെയ്യിപ്പിച്ചു. 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി പല തവണകളിലായി 33 ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.