Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓണ്‍ലൈന്‍ വ്യാപാര...

ഓണ്‍ലൈന്‍ വ്യാപാര തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

വൈ​ശാ​ഖ് 

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​രം വ​ഴി ലാ​ഭ​വി​ഹി​തം ന​ല്‍കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 13 ല​ക്ഷം ക​വ​ര്‍ന്ന കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യെ ക​രി​പ്പൂ​രി​ല്‍ നി​ന്ന് ബ​ത്തേ​രി പൊ​ലീ​സ് പി​ടി​കൂ​ടി. സു​ൽ​ത്താ​ൻ ബ​ത്തേ​രി, പ​ത്മാ​ല​യം വീ​ട്ടി​ല്‍ വൈ​ശാ​ഖി​നെ (29) ആ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​സി​ലു​ള്‍പ്പെ​ട്ട് വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ ഇ​യാ​ള്‍ക്കെ​തി​രെ പൊ​ലീ​സ് ലു​ക്കൗട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഒ​രു വ​ര്‍ഷ​ത്തി​ന് ശേ​ഷം തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. പു​ത്ത​ന്‍കു​ന്ന് സ്വ​ദേ​ശി​യു​ടെ പ​രാ​തി പ്ര​കാ​രം ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

2021 ജൂ​ലൈ മു​ത​ല്‍ 2023 സെ​പ്റ്റം​ബ​ര്‍വ​രെ വി​വി​ധ ത​വ​ണ​ക​ളി​ലാ​യി 13 ല​ക്ഷം രൂ​പ​യാ​ണ് കൈ​ക്ക​ലാ​ക്കി​യ​ത്. ലാ​ഭവി​ഹി​ത​മോ, വാ​ങ്ങി​യ പ​ണ​മോ തി​രി​കെ ന​ല്‍കി​യി​ല്ല. എ​സ്.​ഐ പ്ര​ഷോ​ഭ്, എ.​എ​സ്.​ഐ സു​മേ​ഷ്, സി.​പി.​ഒ​മാ​രാ​യ കെ.​കെ. അ​നി​ല്‍, അ​നി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Main Accusedarrestonline trading scam
News Summary - Online trading scam: Main accused arrested
Next Story