ഓപറേഷന് കാവല്‍; സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsകല്പറ്റ: ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച ഓപറേഷന് കാവലിന്റെ ഭാഗമായി വിവിധ കേസുകളിൽ ഉൾപെട്ട യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുത്തന്‍ക്കുന്ന് സ്വദേശി പാലപ്പെട്ടി വീട്ടില്‍ സംജാത് (സഞ്ജു-29) നെയാണ് കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലും, കുപ്പാടി, തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലും വധശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തല്‍, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍, വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടല്‍ തുടങ്ങി ഏഴ് വര്‍ഷത്തിനുള്ളില്‍ 13ഓളം കേസുകളില്‍ പ്രതിയാണ് ഇയാൾ.
ജില്ലാ പൊലീസ് മേധാവി ആര്. ആനന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടർ എ. ഗീതയാണ് ഉത്തരവ് ഇറക്കിയത്. ജില്ലയിലെ ഓരോ പൊലീസ് സ്റ്റേഷന് പരിധിയിലെയും ഗുണ്ടകളെയും റൗഡികളെയും സാമൂഹിക വിരുദ്ധരെയും തരംതിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള ശക്തമായ നടപടി സ്വീകരിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.