കുറുവ മോഷണ സംഘത്തിെൻറ മൊഴി; തെളിയിക്കെപ്പടാത്ത കേസിൽ പുനരന്വേഷണത്തിന് ഒറ്റപ്പാലം പൊലീസ്
text_fieldsഒറ്റപ്പാലം: ആലത്തൂരിൽ പിടിയിലായ തമിഴ് കുറുവ സംഘത്തിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലത്ത് തെളിയിക്കെപ്പടാതെ അന്വേഷണം അവസാനിപ്പിച്ച കേസുകളിൽ പുനരന്വേഷണത്തിനൊരുങ്ങി പൊലീസ്.
ഇതിെൻറ ഭാഗമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒറ്റപ്പാലം പൊലീസ്. ഒക്ടോബർ 13നാണ് മൂന്നംഗ കുറുവ സംഘത്തെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഒറ്റപ്പാലം മേഖലയിൽ ഇവരുടെ നേതൃത്വത്തിൽ നടന്ന മൂന്ന് കവർച്ചകൾക്ക് തുമ്പായത്.
മാർച്ച് 13ന് ചോറോട്ടൂരിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ രണ്ട് പവനും ഫെബ്രുവരിയിൽ ലക്കിടി മംഗലത്ത് വീട്ടമ്മയുടെ രണ്ട് പവനും ജനുവരി ആറിന് ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിൽനിന്ന് മുക്കാൽ പവനും കവർന്ന കേസിലാണ് പുനരന്വേഷണം ലക്ഷ്യമിടുന്നത്. കവർച്ചകൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന ആരോപണം അക്കാലത്ത് ഉയർന്നിരുന്നു. മോഷണത്തെക്കുറിച്ച് നടന്ന അന്വേഷണം വഴിമുട്ടിയതോടെ തെളിയിക്കപ്പെടാത്ത കേസുകളിൽ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു.കേസ് അന്വേഷണത്തിെൻറ ഭാഗമായി കോടതി മുഖേന പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി കോടതിയെ സമീപിക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.