മയക്കുമരുന്നുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ; ഇവയെത്തുന്നത് ബംഗളൂരുവിൽനിന്ന്
text_fieldsപെരിന്തൽമണ്ണ: സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപെട്ട ക്രിസ്റ്റൽ രൂപത്തിലുള്ള 51 ഗ്രാം മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിനുമായി (എം.ഡി.എം.എ) ഒറ്റപ്പാലം സ്വദേശി അത്താണിക്കൽ മുഹമ്മദ് ഷാഫിയെ (23) പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്ത്.
മുഹമ്മദ് ഷാഫിക്കെതിരെ ആറ് കിലോഗ്രാം കഞ്ചാവുമായി പിടികൂടിയ കേസുണ്ട്. പെരിന്തൽമണ്ണ എക്സൈസ് സി.ഐ സച്ചിദാനന്ദെൻറ സാന്നിധ്യത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ, സി.ഐ സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ സി.കെ. നൗഷാദും സംഘവും ഒരാഴ്ചയോളം ഇത്തരം സംഘങ്ങളെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എം. മനോജ് കുമാർ, എൻ.ടി. കൃഷ്ണകുമാർ, കെ. ദിനേഷ്, കെ. പ്രബുൽ, പെരിന്തൽമണ്ണ സ്റ്റേഷനിലെ എ.എസ്.ഐ ബൈജു, മുഹമ്മദ് ഫൈസൽ, ഷിഹാബ്, മിഥുൻ, സജീർ, ഷാജി എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
പെരിന്തൽമണ്ണ: മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) ജില്ലയിലേക്കെത്തിയത് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സംഘം വഴി.
ബംഗളൂരുവിൽ തന്നെ നിർമിച്ച് മൊത്തവിതരണക്കാർക്ക് വിൽപന നടത്തുന്നതായാണ് പൊലീസിന് സൂചന ലഭിച്ചത്.
ബംഗളൂരുവിൽനിന്ന് ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങി െട്രയിൻ മാർഗം കേരളത്തിലെത്തിച്ച് 5000 രൂപ മുതൽ വിലയിട്ട് ഒരുഗ്രാം വരുന്ന പാക്കറ്റുകളിലാക്കി മലപ്പുറം, പാലക്കാട്, എറണാകുളം, തൃശൂർ, കോയമ്പത്തൂർ ഭാഗങ്ങളിലെ ചെറുകിട വിൽപനക്കാർക്ക് കൈമാറുകയാണ്. ഉപയോഗിക്കാനും വിൽപന നടത്താനും ജില്ലയിൽ കണ്ണികളുണ്ടെന്ന് പ്രതിയിൽനിന്ന് വിവരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.