Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതട്ടിക്കൊണ്ടുപോകൽ...

തട്ടിക്കൊണ്ടുപോകൽ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

text_fields
bookmark_border
say no to rape 9879
cancel
camera_altപ്രതീകാത്മക ചിത്രം

ലഖ്നോ: 17കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിലാക്കി ബലാത്സംഗം ചെയ്തു. യു.പിയിലെ ബദോഹിയിലാണ് സംഭവം. പ്രതിയായ ബിഹാർ സ്വദേശി വീർ നാഥ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.

17കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ആഗസ്റ്റ് അഞ്ചിന് പെൺകുട്ടിയെ വീണ്ടും തട്ടിക്കൊണ്ടുപോകുകയും ഒരു മാസത്തോളം തടവിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്തെന്നും പൊലീസ് പറയുന്നു.

2024 മേയിലാണ് ആദ്യത്തെ സംഭവം. പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെടുകയായിരുന്നു. തുടർന്ന്, 17കാരിയെ പ്രതി തട്ടിക്കൊണ്ടുപോയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി.

സെപ്റ്റംബർ രണ്ടിന് പ്രതി പെൺകുട്ടിയെ ജംഗിഗഞ്ച് റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതിയുമായെത്തുകയായിരുന്നെന്ന് ഇൻസ്പെക്ടർ മനോജ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kidnapingatrocities against womenRape case
News Summary - Out on Bail in Abduction Case, UP Man Kidnaps Same Girl Again, Rapes Her for a Month; Arrested
Next Story