ജയ്പൂരിലെ സർക്കാർ ഓഫിസിൽ നിന്ന് 2.31 കോടി രൂപയും ഒരു കിലോ സ്വർണവും പിടിച്ചെടുത്തു
text_fieldsജയ്പൂർ: രാജസ്ഥാനിൽ സർക്കാർ ഓഫിസിൽ നിന്ന് കണക്കിൽ പെടാത്ത 2.31 കോടി രൂപയും ഒരു കിലോ സ്വർണവും കണ്ടെത്തി. ഓഫിസിലെ താഴത്തെ നിലയിൽ പ്രത്യേക കബോഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പണവം സ്വർണവും സംഭവവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫിസിലെ എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ജയ്പൂരിലെ യോജന ഭവനിലെ ഐ.ടി വകുപ്പ് ഓഫിസിൽ നിന്നാണ് ഇത്രയധികം പണവും സ്വർണവും പിടിച്ചെടുത്തത്.
ചീഫ് സെക്രട്ടറി ഉഷ ശർമയും ഡി.ജി.പിയും ജയ്പൂർ പൊലീസ് കമ്മീഷണറും ആനന്ദ് ശ്രീവാസ്തവയും അർധരാത്രി വാർത്ത സമ്മേളനം വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി വകുപ്പാണ് അധധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയെന്ന കാര്യം പൊലീസിനെ അറിയിച്ചത്. ബിസ്ക്കറ്റ് രൂപത്തിലാണ് സ്വർണം സൂക്ഷിച്ചത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.