സുബൈർ കൊലപാതകം; പ്രതികളുടെ റിമാൻഡ് നീട്ടി
text_fieldsപാലക്കാട്: എലപ്പുള്ളിയിൽ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരുടെ റിമാൻഡ് നീട്ടി. ഒക്ടോബർ 19 വരെയാണ് ജില്ല കോടതി റിമാൻഡ് നീട്ടിയത്.
മുഖ്യപ്രതികളായ എലപ്പുള്ളിപാറ കെ. രമേഷ്, എടുപ്പുകുളം ജി. ആറുമുഖൻ, കല്ലേപ്പുള്ളി എം. ശരവണൻ, മറ്റുപ്രതികളായ ആർ.എസ്.എസ് ജില്ല കാര്യദർശി എലപ്പുള്ളി പള്ളത്തേരി ജി. ഗിരീഷ്, ജില്ല സഹ കാര്യവാഹക് കൊട്ടേക്കാട് ആനപ്പാറ എസ്. സുചിത്രൻ, കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹക് അട്ടപ്പള്ളം എം. മനു, മണ്ഡലം കാര്യവാഹക് എടുപ്പുകുളം ആർ. ജിനീഷ്, നല്ലേപ്പിള്ളി ഇരട്ടക്കുളം വിഷ്ണു പ്രസാദ്, വേനോലി എസ്. ശ്രുബിൻലാൽ എന്നിവരെ കോടതിയിൽ ഹാജരാക്കി.
ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജൂലൈ 11നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ 15നാണ് പള്ളിയിൽനിന്ന് പിതാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ സുബൈറിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.