പൊലീസ് ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ വിവരം ശേഖരിക്കുന്നു
text_fieldsപന്തളം: പന്തളം പൊലീസ് ക്രിമിനൽ പശ്ചാത്തലമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. കുറ്റകൃത്യങ്ങളും ഗുണ്ടാപ്രവര്‍ത്തനങ്ങളും തടയുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏർപ്പെടുത്താന്‍ നിര്‍േദശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ പ്രകാരമാണ് നടപടി. ക്രിമിനൽ പശ്ചാത്തലമുള്ള 38പേർ പ്രദേശത്ത് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലതലത്തില്‍ നാര്‍കോട്ടിക് സെല്‍ രൂപവത്കരിക്കും.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ട് സബ് ഇന്‍സ്പെക്ടര്‍മാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സ്പെഷല്‍ ആക്ഷന്‍ ഗ്രൂപ്പിനും രൂപംനല്‍കും. കുറ്റാന്വേഷണമേഖലയിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരശേഖരണത്തിലും അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥരായിരിക്കും സംഘത്തില്‍ ഉണ്ടാവുക. ജില്ല പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള സംഘം ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും മയക്കുമരുന്ന്, സ്വര്‍ണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ക്രിമിനലുകളുടെ വരുമാനസ്രോതസ്സും സമ്പത്തും അന്വേഷിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കുന്നതിന് ആവശ്യമായ നടപടിയെടുക്കും.
സമൂഹ മാധ്യമങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് സംഘടിത കുറ്റകൃത്യങ്ങളും അവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ ശ്രമിക്കും. ജില്ല പൊലീസ് മേധാവിമാർ എല്ലാ ആഴ്ചയിലും റേഞ്ച് ഡി.ഐ.ജിമാർ രണ്ടാഴ്ചയിൽ ഒരിക്കലും സംഘത്തിെൻറ പ്രവർത്തനം വിലയിരുത്തും.
സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആൻറി ഓര്‍ഗനൈസ്ഡ് ക്രൈം സെല്ലുകള്‍ക്ക് രൂപം നല്‍കും. കുറഞ്ഞത് ഒരു എസ്.ഐയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് സെല്ലിലുണ്ടാവുക. സെല്ലിെൻറ നിരീക്ഷണവും ചുമതലയും സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്കായിരിക്കും.സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ ആഴ്ചയില്‍ രണ്ടുതവണയും ജില്ല പൊലീസ് മേധാവിമാര്‍ രണ്ടാഴ്ചയില്‍ ഒരിക്കലും സെല്ലിെൻറ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.