പട്ടാപ്പകൽ കടയിൽനിന്ന് പണം കവർന്നു; ചായ കുടിക്കാനെന്ന വ്യാജേനയാണ് എത്തിയത്
text_fieldsമൂവാറ്റുപുഴ: പട്ടാപ്പകൽ ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽനിന്ന് പണം കവർന്നു. ഇന്നലെ ഉച്ചക്ക് 1.30ഓടെ മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് സംഭവം.
കെ.എൽ-32 ഡി. 8592 നമ്പർ ഓേട്ടായിൽ എത്തിയ രണ്ടുപേർ ചായ ചോദിച്ച് കടയിൽ കയറിയശേഷം കാഷ് സൂക്ഷിക്കുന്ന പെട്ടിയിൽനിന്ന് ബാെഗടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട കട ഉടമയുടെ ഭാര്യ ഇവരെ തടയാൻ ശ്രമിെച്ചങ്കിലും ഇവരെ അടിച്ചുവീഴ്ത്തി സംഘം ഓട്ടോയിലേക്ക് ഓടിക്കയറി. ഇതിനിടെ ബഹളംകേട്ട് എത്തിയ കടയുടമ ശെൽവൻ ഇവരെ പിടികൂടാൻ ശ്രമിെച്ചങ്കിലും ഇയാളെ ചവിട്ടിവീഴ്ത്തി സംഘം കടന്നുകളഞ്ഞു. ബാഗിൽ 7500 രൂപയും കുറെ ചില്ലറയുമാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.