പെരുമ്പടപ്പ് കള്ളനോട്ട് കേസ്: പ്രതികൾക്ക് പത്തുവർഷം കഠിനതടവും പിഴയും
text_fieldsമഞ്ചേരി: കള്ളനോട്ട് പ്രിൻറ് ചെയ്ത് കൈവശംവെച്ച കേസിൽ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ്ചെയ്ത പ്രതികൾക്ക് പത്തുവര്‍ഷം കഠിന തടവും 1,50,100 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മഹാരാഷ്ട്ര നാഗ്പൂര്‍ ശിവാജി നഗര്‍ കാഞ്ചന്‍ഗീത് അപ്പാര്‍ട്മെൻറ് നിധീഷ് കലംകാര്‍ (44), ജോന ആൻറണി ആന്‍ഡ്രൂസ് (29) എന്നിവരെയാണ് ജഡ്ജി ടോമി വര്‍ഗീസ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം പ്രകാരം 489 (ബി) വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസത്തെ കഠിനതടവ്, 489 (സി) വകുപ്പ് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, 489 (ഡി) വകുപ്പ് പ്രകാരം പത്തുവര്‍ഷം കഠിന തടവ്, ഒരുലക്ഷം രൂപ പിഴ, പിഴയടക്കാത്ത പക്ഷം ഒരുവര്‍ഷത്തെ അധിക കഠിന തടവ്, 489 (ഇ) വകുപ്പ് പ്രകാരം 100 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുദിവസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
റിമാൻഡിലായ പ്രതികൾ ഇതുവരെയും ജാമ്യത്തിലിറങ്ങിയിട്ടില്ലാത്തതിനാൽ ഈ കാലയളവ് ശിക്ഷയായി പരിഗണിക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഒന്നാം പ്രതിക്ക് മഹാരാഷ്ട്രയിലും സമാനമായ കേസ് നിലവിലുണ്ട്. 2020 ജനുവരി 15നാണ് കേസിനാസ്പദമായ സംഭവം. രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് എസ്.ഐ ഇ.എ. സുരേഷ് നടത്തിയ വാഹനപരിശോധനയിൽ പ്രതികളിൽനിന്ന് 2000 രൂപയുടെ 45 കള്ളനോട്ടും 500 രൂപയുടെ 52 കള്ളനോട്ടുകളും അടക്കം 1,18,000 രൂപ പിടികൂടിയെന്നാണ് കേസ്. ഇവര്‍ കടയില്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയ 2000 രൂപയുടെ വ്യാജ കറന്‍സിയും പൊലീസ് കണ്ടെടുത്തിരുന്നു. കള്ളനോട്ട് പ്രിൻറ് ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങളും പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.