ടിപ്പ് കുറഞ്ഞുപോയി; ഗർഭിണിയായ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച് പിസ്സ ഡെലിവറി ഗേൾ
text_fieldsഫ്ലോറിഡ: ടിപ്പ് കുറഞ്ഞതിന്റെ പേരിൽ പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി ഗർഭിണിയായ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു. മുറിയിലേയ്ക്ക് അതിക്രമിച്ച് കയറിയ ശേഷമായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് ബ്രിയാന അൽവെലോ എന്ന 22 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലാണ് സംഭവം.
ഭർത്താവിനും 5 വയസുകാരിയായ മകൾക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായാണ് യുവതി ഫ്ലോറിഡയിലെ കിസ്സിമ്മീയിലെത്തിയത്. ഒരു പ്രാദേശിക റെസ്റ്റോറൻ്റിൽ നിന്ന് ഇവർ ഒരു പിസ്സ ഓർഡർ ചെയ്തിരുന്നു. ടിപ്പ് കൊടുത്തത് കുറഞ്ഞുപോയതിൽ പ്രകോപിതയായ അൽവെലോ യുവതിയുടെ മുറിയിൽ നിന്ന് മടങ്ങിയ ശേഷം മറ്റൊരാളുമായി തിരികെ വരികയായിരുന്നു.
യുവതിയെ പ്രതി 14 തവണ കുത്തിയതായാണ് റിപ്പോർട്ട്. പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗർഭിണിയാണെന്ന് യുവതി അറിയുന്നത്. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.അൽവെലോയ്‌ക്കൊപ്പം ഉണ്ടായിരുന്ന ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.