Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോക്‌സോ കേസ് പ്രതി...

പോക്‌സോ കേസ് പ്രതി മോഷണക്കേസില്‍ പിടിയില്‍

text_fields
bookmark_border
പോക്‌സോ കേസ് പ്രതി മോഷണക്കേസില്‍ പിടിയില്‍
cancel

തൃപ്പൂണിത്തുറ: പോക്‌സോ കേസ് പ്രതിയെ മോഷണക്കേസില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ മിനി ബൈപാസില്‍ പെരുമ്പള്ളി വീട്ടില്‍ സോണിയെയാണ് (25) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ എരൂര്‍ ലേബര്‍ ജങ്ഷന് സമീപം അമ്പാട്ട് വീട്ടില്‍ അര്‍ജുനന്റെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പിന് സമീപം വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന 12 ലക്ഷം രൂപവില വരുന്ന കവാസാക്കി മോട്ടോര്‍ സൈക്കിളിന്റെ ഒരു ലക്ഷം രൂപ വിലവരുന്ന സൈലന്‍സര്‍ ജനുവരി എട്ടിന് പുലര്‍ച്ച ഒരു മണിക്ക് മോഷ്ടിച്ചെന്നാണ് കേസ്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സമീപങ്ങളിലെ നിരവധി സി.സി ടി.വികളും വര്‍ക്ക്‌ഷോപ്പുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മുമ്പ് എം.ഡി.എം.എയുമായി പ്രതിയെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടിയിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസും എന്‍.ഡി.പി.എസ് കേസും നിലവിലുണ്ട്. പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:.Theft NewsPOCSO
News Summary - POCSO case accused arrested in theft case
Next Story