പോക്സോ കേസ് പ്രതിക്ക് 47 വർഷം കഠിനതടവ്
text_fieldsചടയമംഗലം: പോക്സോ കേസിൽ പ്രതിയെ കഠിനതടവിന് ശിക്ഷിച്ച് കൊട്ടാരക്കര പോക്സോ അതിവേഗ കോടതി. 2021ൽ പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ആക്കൽ കണ്ണങ്കോട് പാറവിള വീട്ടിൽ ഷാഹിനെ (27) 47 വർഷം കഠിനതടവും 2,20,000 രൂപ പിഴയും ആണ് കോടതി ശിക്ഷിച്ചത്.
ചടയമംഗലം സി.ഐ ആയിരുന്ന പ്രദീപ്കുമാർ അന്വേഷണം നടത്തുകയും തുടർന്ന് സി.ഐയായി ചുമതലയേറ്റ ബിജോയ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. പിഴ തുക ഇരക്ക് നൽകണമെന്നും അല്ലാത്ത പക്ഷം അധികജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊട്ടാരക്കര അതിവേഗ സ്പെഷൽ കോടതി ജഡ്ജ് അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഷുഗു സി. തോമസ് ഹാജരായി. എ.എസ്.ഐ സുധ പ്രോസിക്യൂഷൻ സഹായിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.