ഡി.വൈ.എഫ്.ഐ നേതാവിനെതിരായ പോക്സോ കേസ്: ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കെതിരെ നടപടി
text_fieldsതിരുവനന്തപുരം: ഡി.വൈ.എഫ്.ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസിൽ കൂട്ട അച്ചടക്ക നടപടി. വിളവൂർകൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മലയം ബിജു അടക്കമുള്ളവർക്കെതിരെയാണ് നടപടി. മലയം ബിജുവിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസിൽ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവ് ജിനേഷിനെതിരെ നേരത്തേയും സമാന രീതിയിലുള്ള പരാതികളുയർന്നിരുന്നു. അന്നൊന്നും നടപടി എടുത്തിരുന്നില്ല.
പ്രായപൂർത്തിയാത്ത പെൺകുട്ടികളുൾപ്പെടെ നിരവധി സ്ത്രീകളുൾപ്പെടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വിഡിയോ ജിനേഷിന്റെ മൊബൈലിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതും വിഡിയോയിലുണ്ട്. കത്തി, കഠാര,വാൾ എന്നീ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും മൊബൈലിൽ പകർത്തിയിട്ടുണ്ട്. രണ്ട് ബിരുദാനന്തര ബിരുദമുള്ള ജിനേഷ് ലഹരിക്കെതിരായ പ്രാദേശിക കൂട്ടായ്മയുടെ നേതൃത്വം വഹിക്കുന്നയാളാണ്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ഡി.വൈ.എഫ്.ഐ വിളവൂർകൽ മേഖല കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജെ.ജിനേഷ്(29), തൃശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്. സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്‍27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന പൂഴിക്കുന്ന പൊറ്റവിള വീട്ടില്‍ വിഷ്ണു(23), വിഴവൂര്‍ തോട്ടുവിള ഷാജി ഭവനില്‍ അഭിജിത്ത്(26), മച്ചേല്‍ പ്ലാങ്കോട്ടുമുകള്‍ ലക്ഷ്മിഭവനില്‍ അച്ചു അനന്തു (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
കുന്ദംകുളം സ്വദേശി സുമേജ് ഒഴികെയുള്ള പ്രതികളെല്ലാം കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.