13കാരിക്ക് പീഡനം; പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും
text_fieldsവർക്കല: 13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും. വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിളവീട്ടിൽ ഷിജു (33) എന്നിവർക്കെതിരെയാണ് വർക്കല അതിവേഗ പോക്സോ കോടതി വിധി പറഞ്ഞത്.
ബലാത്സംഗത്തിന് 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും, ശാരീരിക പീഡനത്തിന് മൂന്ന് വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സിനി ആണ് വിധി പ്രസ്താവിച്ചത്.
വർക്കല പൊലീസ് 2017ൽ രജിസ്തർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ പി.വി. രമേഷ് കുമാറാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.