വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി
text_fieldsപെരിങ്ങത്തൂർ: ബസ് യാത്രക്കിടെ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ബസ് കണ്ടക്ടർക്കെതിരെ ഒരു പോക്സോ കേസ് കൂടി. കരിയാട്-തലശ്ശേരി റൂട്ടിലെ കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരി എക്കാലിൽ സത്യാനന്ദനെതിരെയാണ് (59) ചൊക്ലി പൊലീസ് പോക്സോ വകുപ്പ് പ്രകാരം ഒരു കേസ് കൂടി എടുത്തത്.
പത്താം ക്ലാസ് വിദ്യാർഥിനിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞയാഴ്ച എട്ട്, 10 ക്ലാസുകളിലെ രണ്ട് വിദ്യാർഥിനികളുടെ പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത് ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി ജയിലിൽ കഴിയുകയാണ്. അടുത്ത ദിവസംതന്നെ ചൊക്ലി പൊലീസ് ജയിലിലെത്തി പുതിയ പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തും. നിരവധി വിദ്യാർഥിനികൾ പ്രതിക്കെതിരെ പരാതി നൽകിയതിനാൽ പൊലീസ് സ്കൂളിലെത്തി കുട്ടികളിൽനിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
ഒടുവിൽ പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൊഴി പ്രകാരമാണ് വീണ്ടും പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്. കഴിഞ്ഞ 26 മുതലാണ് ഇയാൾ ബസിൽ സ്കൂളിലേക്ക് യാത്രചെയ്യുകയായിരുന്ന വിദ്യാർഥിനികളെ ശാരീരികമായി പീഡിപ്പിച്ചത്. കണ്ടക്ടറെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബസ് തൊഴിലാളികൾ കണ്ണൂർ-തലശ്ശേരി മേഖലയിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.