പോക്സോ; യുവാവിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
text_fieldsതളിപ്പറമ്പ്: പതിനാറുകാരിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയും വിവിധ സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. നടുവിൽ കൊട്ടച്ചോല സ്വദേശി പഴുപ്ലാക്കൽ സനൽ സജുവിനെയാണ്(29)തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2015 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആലക്കോട് എസ്.ഐ ആയിരുന്ന പി. ശശികുമാറാണ് കേസ് രജിസ്റ്റർചെയ്തത്. ആലക്കോട് ഇൻസ്പെക്ടർ ആയിരുന്ന എ.വി. ജോൺ കേസന്വേഷിച്ച് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സനൽ മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ജയിലിലാവുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.