പോക്സോ കേസ്: യുവാവ് അറസ്റ്റിൽ
text_fieldsകഴക്കൂട്ടം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്സിൽ. കിളിമാനൂർ പുളിമാത്ത് സ്വദേശി കിരൺ (21) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദളിത് പെൺകുട്ടിയെ കഴക്കൂട്ടത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയെ കാണാതായതോടെ ബന്ധുകൾ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.
രണ്ടാഴ്ച മുൻപ് കഴക്കൂട്ടത്തു വച്ച് പെൺകുട്ടിയും സുഹൃത്തുക്കളും സ്കൂട്ടർ മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു. മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം ഇയാൾ തന്നെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ നഗ്ന വീഡിയോകൾ കണ്ടെത്തി. പോക്സോ കേസിന് പുറമേ എസ്.സി.എസ്.ടി വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.