താനൂരിൽ കഞ്ചാവ് വേട്ട; രണ്ടുപേർ പൊലീസ് പിടിയിൽ
text_fieldsതാനൂർ: താനൂരിൽ ട്രെയിൻ മാർഗം വിൽപനക്കെത്തിച്ച കഞ്ചാവുമായി രണ്ടുപേർ താനൂർ പൊലീസിന്റെ പിടിയിലായി. വ്യാഴാഴ്ച രാവിലെ താനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ആറു കിലോയിലധികം വരുന്ന കഞ്ചാവ് പാക്കറ്റുകളുമായി സംഘത്തെ പിടികൂടിയത്. ഒരാൾ ഓടിരക്ഷപ്പെട്ടു.വാക്കാട് കളരിക്കൽ ഫഹദ് (32), പശ്ചിമബംഗാളിലെ ബർദമൻ സ്വദേശി സോമൻ സാന്ദ്ര (27) എന്നിവരാണ് പിടിയിലായത്. ഫഹദിനൊപ്പം കഞ്ചാവ് വാങ്ങാനെത്തിയ ഒരാൾ ഓടിരക്ഷപ്പെട്ടു.
ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നിയുടെയും എസ്.ഐ കൃഷ്ണലാലിന്റെയും നേതൃത്വത്തിലാണ് പിടികൂടിയത്. സോമൻ സാന്ദ്രയാണ് വ്യാഴാഴ്ച രാവിലെ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചത്. ഇയാളിൽനിന്ന് വാങ്ങാനെത്തിയ രണ്ടു പേരിൽ ഫഹദാണ് പിടിയിലായത്. ഓടി രക്ഷപ്പെട്ടയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ ജിനേഷിന്റെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്, ലിബിൻ, രതീഷ്, ഡാൻസാഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീൻ, അഭിമന്യു, ആൽബിൻ, വിപിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.