കാമുകനൊപ്പം ഒളിച്ചോടാൻ പാർക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ
text_fieldsബെംഗളൂരു: നഗരത്തിലെ പാർക്കിൽ രാത്രി ഒറ്റപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പൊലീസ് സ്‌റ്റേഷനിലെ പ്രബേഷനറി കോണ്‍സ്റ്റബിളുമായ പവൻ ദ്യാവണ്ണനവർ (25) ആണ് പിടിയിലായത്. ജൂലൈ 27നാണ് സംഭവം. ചാമരാജനഗർ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗർ സ്വദേശിയായ ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായി. ജൂലൈ 27ന് കാമുകനുമൊത്ത് ഒളിച്ചോടാമെന്ന ധാരണയിൽ പെൺകുട്ടി ബംഗളൂരുവിലെ വിജയ്‌നഗറിലുള്ള പാർക്കിലെത്തി. എന്നാൽ കാമുകൻ എത്തിയില്ല. ഫോൺ വിളിച്ചിട്ടും മെസേജ് അയച്ചിട്ടും പ്രതികരണവും ഉണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോൺ സിച്ച് ഓഫ് ആകുകയും ചെയ്തു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ പെൺകുട്ടി പാർക്കിൽ ഒറ്റപ്പെട്ടു.
നൈറ്റ് പട്രോളിങ് ഡൂട്ടിയിലുണ്ടായിരുന്ന പവൻ പാർക്കിൽ ഒറ്റക്കായ പെൺകുട്ടിയെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്‌തു. തുടർന്ന് കാമുകനെ കണ്ടെത്താൻ സഹായിക്കാമെന്ന് വാക്കുനൽകി വിജയനഗറിലെ തന്റെ വാടക വീട്ടിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിറ്റേന്ന് 500 രൂപ നൽകി പെൺകുട്ടിയെ മെജസ്റ്റിക് ബസ് ടെർമിനലിൽ കൊണ്ടുവിട്ടു. ബംഗളൂരുവിൽനിന്ന് ബസിൽ കയറിയ പെൺകുട്ടി വീട്ടിൽ പോകാതെ കാമുകന്റെ വീട്ടിലേക്കാണ് പോയത്.
കാമുകന്റെ പിതാവിനോട് മകനുമായി പ്രണയത്തിലാണെന്നും വീടുവിട്ടിറങ്ങിയെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞതോടെ അദ്ദേഹം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതിനകം പൊലീസിൽ പരാതിപ്പെട്ടിരുന്നു. വനിത പൊലീസെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. വൈകാതെ പൊലീസുകാരനെ അറസ്റ്റ് ചെയ്യുകയും സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.