വെള്ളായണി സഹകരണ ബാങ്കിൽ മോഷണശ്രമം; കാക്കാമൂലയിൽ വീട്ടിൽനിന്ന് അഞ്ചുപവൻ കവർന്നു
text_fieldsനേമം: വെള്ളായണിയിൽ സഹകരണ ബാങ്ക് കുത്തിത്തുറന്ന് മോഷണശ്രമം. കാക്കാമൂലയിൽ വീട് കുത്തിത്തുറന്ന് അഞ്ച് പവൻ സ്വർണം കവർന്നു. വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ നേമം ശാഖയുടെ മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് മോഷണശ്രമം.
അകത്തുകയറി പ്രമാണങ്ങള്‍ സൂക്ഷിച്ചിരുന്ന അലമാര ഉള്‍പ്പടെ വാരിവലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 2500 രൂപ മാത്രമേ ബാങ്കില്‍ സൂക്ഷിച്ചിരുന്നുള്ളൂ. അത് നഷ്ടപ്പെട്ടിട്ടില്ലെന്ന് മാനേജര്‍ പ്രസാദ് പറഞ്ഞു. പരിശോധനക്ക് ശേഷമേ ഏതെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയൂ. മതില് ചാടിക്കടന്നാണ് മോഷ്ടാവ് അകത്തെത്തിയത്.
കാക്കമൂലയില്‍ ജിനോരാജിന്റെ വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് 5 പവൻ സ്വര്‍ണം മോഷ്ടിച്ചു. സ്വകാര്യ ആശുപത്രിയിലെ നഴ്സായ ജിനോരാജ് ഡ്യൂട്ടിക്ക് പോയതിനാല്‍ ഭാര്യയും കുഞ്ഞും തൊട്ടടുത്തുള്ള കുടുംബവീട്ടിലായിരുന്നു. വെള്ളിയാഴ്ച രാവിലെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഇരുനില വീടിന്റെ എല്ലാ മുറികളും തുറന്ന് അലമാരകള്‍ മോഷ്ടാക്കൾ പരിശോധിച്ച നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.